കൊച്ചി: കരൂര്‍ വൈശ്യ ബാങ്ക് 2025 സെപ്റ്റംബര്‍ 30ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ 15.92 ശതമാനം വളര്‍ച്ച കൈവരിച്ചു.
കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ 1,12,236 കോടി രൂപയുടെ ബാലന്‍സ് ഷീറ്റ് ഈ വര്‍ഷം 1,30,099 കോടി രൂപയായി ഉയര്‍ന്നു. 15.3 ശതമാനം വളര്‍ച്ചയോടെ 2025 സെപ്റ്റംബര്‍ 30ന് മൊത്തം ബിസിനസ് 27,078 കോടി രൂപ വര്‍ധിച്ച് 20,3216 കോടിയിലെത്തി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇത് 1,76,138 കോടി രൂപയായിരുന്നു. മൊത്തം വായ്പ 15.47 ശതമാനം വളര്‍ച്ചയോടെ 92,724 കോടി രൂപയായി. ഈ വിഭാഗത്തില്‍ 12,425 കോടി രൂപയുടെ വര്‍ധനയാണുണ്ടായത്.
നിര്‍ദിഷ്ട കാലയളവില്‍ അര്‍ധവാര്‍ഷിക അറ്റാദായം മുന്‍വര്‍ഷത്തെ 932 കോടി രൂപയില്‍നിന്ന് 1,095 കോടി രൂപയായി. 17.49 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. പിപിഒപി മുന്‍വര്‍ഷത്തെ 1562 കോടി രൂപയില്‍നിന്ന് 16.71 ശതമാനം വളര്‍ച്ചയോടെ 1,823 കോടി രൂപയായി ഉയര്‍ന്നു. എന്ഐഐയില് കഴിഞ്ഞ വര്‍ഷത്തെ 2,089 കോടി രൂപയില്‍നിന്ന് 2,202 കോടി രൂപയായി വര്‍ധിച്ചു.
നിക്ഷേപ ചെലവ് 5.52 ശതമാനത്തില്‍നിന്ന് 17 ബേസിസ് പോയിന്റ് വര്‍ധിച്ച് 5.69 ശതമാനമായി. കമ്മീഷന്, ഫീസ് ഇന വരുമാനം മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 469 കോടി രൂപയില്‍നിന്ന് 7.46 ശതമാനം വര്‍ധിച്ച് 504 കോടി രൂപയിലെത്തി. ഈ പാദത്തിലെ അറ്റാദായം 21.35 ശതമാനം വളര്‍ച്ച കൈവരിച്ചു.
മുന്‍വര്‍ഷത്തെ ഇതേ പാദത്തിലെ 473 കോടി രൂപയില്‍നിന്ന് 574 കോടി രൂപയായാണു വര്‍ധിച്ചത്. 2025 സെപ്റ്റംബര്‍ 30ലെ കണക്കുകള്‍പ്രകാരം ബാങ്കിന്റെ നെറ്റ്വര്‍ക്ക് 895 ശാഖകളും ഒരു ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റും 2,225 എടിഎം കേന്ദ്രങ്ങളുമാണുള്ളത്.